Success Stories

ഓട്‌സും ഗോതമ്പുമടക്കം 78 ഇനം വിളകള്‍ ഹോളി ക്യൂന്‍സ് സ്‌കൂള്‍ മുറ്റത്ത്

സ്‌കൂള്‍ മുറ്റത്ത് ഞങ്ങള്‍ നെല്ല് കൃഷി ചെയ്തു. ആ നെല്ലുകൊണ്ട് കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് പായസവും വെച്ചു. രാജകുമാരി ഹോളി ക്യൂന്‍സ് സ്‌കൂളിലെ പ്രഥമാദ്ധ്യാപകനായ ലിജി വര്‍ഗീസ് കൃഷിയെപ്പറ്റി പറയുമ്പോള്‍ നമുക്കും നല്ലൊരു പായസം കുടിച്ച സംതൃപ്തി.

By : Administrator
Source : mathrubumi

ഓട്‌സും ഗോതമ്പുമടക്കം 78 ഇനം വിളകള്‍ ഹോളി ക്യൂന്‍സ് സ്‌കൂള്‍ മുറ്റത്ത്

492 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ മനോഹരമായൊരു കൃഷിസ്ഥലമൊരുക്കിയ ലിജി വര്‍ഗീസ് നേടിയെടുത്തത് സംസ്ഥാന കൃഷി വകുപ്പിനു കീഴിലെ ഈ വര്‍ഷത്തെ മികച്ച സ്ഥാപന മേധാവിക്കുള്ള പുരസ്‌കാരമാണ്. കുട്ടികള്‍ അക്ഷരം മാത്രമല്ല അറിയേണ്ടതെന്നും പ്രകൃതിയേയും കൃഷിയേയും മനസ്സിലാക്കി വളരണമെന്നും ഓര്‍മിപ്പിക്കുകയാണ് രാജകുമാരി ഹോളി ക്യൂന്‍സ് യു.പി സ്‌കൂള്‍.

ഓട്‌സും ഗോതമ്പുമടക്കം 78 ഇനം വിളകള്‍ ഹോളി ക്യൂന്‍സ് സ്‌കൂള്‍ മുറ്റത്ത്

പച്ചക്കറികളും ധാന്യവിളകളുമുള്‍പ്പെടെ 78 ഇനം വിളകളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. നെടുങ്കണ്ടം കൃഷി അസിസ്റ്റന്റ് ഡയറകട്‌റുടെയും രാജകുമാരി കൃഷി ഓഫീസറുടെയും സഹകരണത്തോടെയാണ് സ്‌കൂളില്‍ കൃഷി ചെയ്യുന്നത്.  പ്രഥമാധ്യാപകനായ ലിജി വര്‍ഗീസ് അവധി ദിവസങ്ങളിലും സ്‌കൂളിലെത്തി  കൃഷിയിടങ്ങളിലെ വിളപരിപാലനത്തില്‍ ശ്രദ്ധ വെക്കുന്നു.

 ' സ്‌കൂളില്‍ കൃഷിയിറക്കാനുള്ള സ്ഥല സൗകര്യമുണ്ട്. അദ്ധ്യാപക രക്ഷാകര്‍ത്തൃ സമിതി അംഗങ്ങള്‍ കൃഷി ചെയ്യാന്‍ സഹകരിക്കുന്നുണ്ട്. 94 അംഗങ്ങള്‍ ഉള്ള പി.ടി.എ കമ്മിറ്റിയാണ് ഈ സ്‌കൂളിലുള്ളത്. ഈ ഗ്രൂപ്പില്‍ കര്‍ഷകരും അദ്ധ്യാപകരും സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരുമുണ്ട്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം 500 കുട്ടികള്‍ക്ക് വിത്ത് കൊടുത്തു. രണ്ടേക്കര്‍ സ്ഥലം സ്‌കൂളില്‍ കൃഷി ചെയ്യാനായി ഒരുക്കിയിട്ടുണ്ട്. മഴമറ കൃഷിയുമുണ്ട്. '  ലിജി വര്‍ഗീസ് സ്‌കൂളിലെ കൃഷിയെക്കുറിച്ച് വ്യക്തമാക്കുന്നു.

ഓട്‌സും ഗോതമ്പുമടക്കം 78 ഇനം വിളകള്‍ ഹോളി ക്യൂന്‍സ് സ്‌കൂള്‍ മുറ്റത്ത്

ഒന്നാം ഘട്ടത്തില്‍ കാബേജ്, തക്കാളി എന്നിവയെല്ലാമാണ് കൃഷിചെയ്തത്. രണ്ടാം ഘട്ടത്തില്‍ മാലി മുളക് കൃഷി ചെയ്തു. കള പറിക്കുന്ന കാര്യത്തിലും കൃഷിയിടം ഒരുക്കുന്ന കാര്യത്തിലും വിദ്യാര്‍ഥികളുടെ പൂര്‍ണ സഹകരണമുണ്ട്.

ഇടുക്കിയിലെ ഹൈബ്രിഡ് നഴ്‌സറിയില്‍ നിന്നാണ് ഇവര്‍ വിത്തുകള്‍ കൊണ്ടുവന്നത്. കുട്ടികള്‍ കണ്ടിട്ടില്ലാത്ത ഇനത്തില്‍പ്പെട്ട വിത്തുകളാണ് ഇവിടെയുള്ളത്. ഓസ്‌ട്രേലിയയില്‍ നിന്ന് കൊണ്ടുവന്ന ഓട്‌സ് ഇവിടെ കൃഷി ചെയ്യുന്നു. വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ പറ്റുന്ന വിളയാണ് ഓട്‌സെന്ന് ലിജി പറയുന്നു. ' നെല്ല് പോലെത്തന്നെ വളരുന്ന ചെടിയാണ് ഇത്. നാലാം മാസത്തില്‍ കൊയ്‌തെടുക്കാം. ഓട്‌സിന്റെ പ്രോസസിങ്ങ് ഇന്ത്യയിലില്ല. സ്‌കൂളിന്റെ മുറ്റത്താണ് ഓട്‌സ് കൃഷി ചെയ്തിരിക്കുന്നത് കാണാനായി ആയിരക്കണക്കിന് ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.'

ഓട്‌സും ഗോതമ്പുമടക്കം 78 ഇനം വിളകള്‍ ഹോളി ക്യൂന്‍സ് സ്‌കൂള്‍ മുറ്റത്ത്

ഇടുക്കി ജില്ലയിലെ ഏറ്റവും നല്ല പി.ടി.എയാണ് ഈ സ്‌കൂളിലുള്ളതെന്ന് ലിജി വര്‍ഗീസ് തന്റെ അനുഭവത്തില്‍ നിന്നും പറയുന്നു. ഏകദേശം പന്ത്രണ്ടോളം സ്‌കൂളുകളില്‍ ജോലി ചെയ്ത അദ്ദേഹം ജീവിതത്തിന്റെ ഭാഗമായി കൃഷിയെ സ്‌നേഹിക്കുന്നവരാണ് ഈ സ്‌കൂളിലെ കുട്ടികളെന്ന് സാക്ഷ്യപ്പെടുത്തുന്നു.

'തമിഴ്‌നാട്ടിലെ പച്ചക്കറികളെക്കുറിച്ച്  അറിയുന്നതുകൊണ്ട് ഞാന്‍ ഒരിക്കലും വാങ്ങാറില്ല. സ്‌കൂളില്‍ തയ്യാറാക്കുന്ന പച്ചക്കറികള്‍ വില്‍പ്പനയ്ക്ക് നല്‍കാറുണ്ട്. മലയാളികളുടെ ഭക്ഷണശീലം മാറണം. വീട്ടില്‍ പച്ചക്കറി കൃഷി ചെയ്താല്‍ നശിച്ചുപോകുമെന്ന് പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. കൃഷി ചെയ്യാത്തവരാണ് അങ്ങനെ പറയുന്നത് . നാടന്‍ ഇനങ്ങളാണ് ഹൈബ്രിഡിനേക്കാള്‍ കൃഷി ചെയ്യാന്‍ നല്ലത്. സര്‍ക്കാര്‍ കൃഷി ചെയ്യുന്നവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം നല്‍കാന്‍ ശ്രമിക്കുന്നതുകൊണ്ട് എല്ലാവരും കൃഷിയിലേക്ക് വരണമെന്നതാണ് എന്റെ അഭിപ്രായം.

 

Incase you missed